തൊടുപുഴ: വാഹന സൗകര്യം ഇല്ലാത്തതിനാൽ കാൻസർ രോഗിയെ ഫയർ ഫോഴ്സിന്റെ വാഹനത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു.ഉടുമ്പന്നൂർ പഞ്ചായത്തിൽ ഉപ്പുകുന്ന് സ്വദേശിയായ കല്ലടയിൽ ശശിധരനെയാണ് മെഡിക്കൽ കോളേജിൽ എത്തിച്ചത്.കാൻസർ രോഗ ബാധിധനായ ശശിധരന് ഏതാനും വർഷം മുൻപ് കോട്ടയം മെഡിക്കൽ കോളേജിൽ ഓപ്പറേഷൻ നടത്തിയിരുന്നു.പിന്നീട് വീട്ടിലേക്ക് പോന്നെങ്കിലും തുടർ ചികിത്സയും മരുന്നുകളും മെഡിക്കൽ കോളേജിൽ നിന്ന് തന്നെയാണ് നൽകി വന്നതും. എന്നാൽ അടുത്ത നാളിൽ അസുഖം മൂർച്ചിച്ചതിനാൽ വീണ്ടും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.എന്നാൽ കഴിഞ്ഞ ചൊവ്വാഴ്ച്ച കൊവിഡ് -19 ന്റെ ഭാഗമായി ശശിധരനെ മെഡിക്കൽ കോളേജിൽ നിന്ന് തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ രോഗം കൂടുതൽ തീവ്രമായതിനെ തുടർന്ന് ശശിധരനെ കോട്ടയം മെഡിക്കൽ കോളേജിലെക്ക് മാറ്റാൻ ജില്ലാ ആശുപത്രിയിൽ നിന്ന് അറിയിച്ചു. എന്നാൽ കൊവിഡ് - 19 നെ തുടർന്ന് വാഹന സൗകര്യം ലഭ്യമാകാത്തതിനാൽ കഴിഞ്ഞ ഒരാഴ്ച്ചയായിട്ട് ശശിധരന് മെഡിക്കൽ കോളേജിലേക്ക് പോകാൻ സാധിച്ചില്ല.ഇതേ തുടർന്നാണ് ശശിധരനെ തൊടുപുഴ ഫയർ ഫോഴ്സിന്റെ വാഹനത്തിൽ മെഡിക്കൽ കോളേജിൽ എത്തിച്ചത്.