കട്ടപ്പന: കൊച്ചറ മണിയൻപെട്ടിക്കു സമീപം ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച 35 ലിറ്റർ കോടയുമായി രണ്ടുപേരെ വണ്ടൻമേട് പൊലീസ് അറസ്റ്റ് ചെയ്തു. മൈലാടുംപാറ കുറ്റിക്കൽ വർക്കി (64), മുപ്രക്കണ്ടത്തിൽ ബിനോയി (45) എന്നിവരാണ് വാഹനപരിശോധനയിൽ പിടിയിലായത്. മൈലാടുംപാറയിൽ തയാറാക്കുന്ന കോട ആവശ്യാനുസരണം മണിയംപെട്ടിയിലെ വാറ്റുകേന്ദ്രത്തിൽ എത്തിച്ച് വ്യാജമദ്യം നിർമിക്കാനായിരുന്നു പദ്ധതി. . വണ്ടൻമേട് എസ്.ഐ. ബിജു ജോസഫ്, എ.എസ്.ഐ. മഹേഷ്, സി.പി.ഒമാരായ ജോസഫ്, സുമേഷ് എന്നിവരാണ് പരിശോധന നടത്തിയത്.