തൊടുപുഴ: കൊവിഡ്-19 പശ്ചാത്തലത്തിൽ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 3137 ആയി. ഇതിൽ എട്ടുപേരൊഴികെ ബാക്കിയെല്ലാവരും വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്നലെ 191 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. രണ്ട് പേരെ പുതിയതായി ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള മൂന്ന് പേരെ വിട്ടയച്ചു. ഇന്നലെ 12 പേരുടെ സ്രവം പരിശോധനയ്ക്കെടുത്തു. ഇന്നലെ വന്ന 33 പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. നിസാമുദ്ദീനിൽ തബ്‌ലീഗ് മതസമ്മേളനത്തിന് പോയ തൊടുപുഴ കുമ്പംകല്ല് സ്വദേശിയുടെ ബന്ധുക്കളുടെയടക്കം പരിശോധനാഫലങ്ങൾ നെഗറ്റീവായത് ആശ്വാസമായി. ജില്ലയിൽ ഇതുവരെ 10 പേർക്കാണ് കൊവിഡ്- 19 സ്ഥിരീകരിച്ചത്.