ചെറുതോണി : കൊവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായി ഇടുക്കി ഗവ മെഡിക്കൽ കോളേജ്, കട്ടപ്പന താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ ഉപകരണങ്ങൾ വാങ്ങുന്നതിനായി 50 ലക്ഷം രൂപ അനുവദിച്ചതായി റോഷി അഗസ്റ്റിൻ എം എൽ എ അറിയിച്ചു. മെഡിക്കൽ കോളേജിന് 30 ലക്ഷവും താലൂക്ക് ആശുപത്രിക്ക് 20 ലക്ഷവുമാണ് എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുള്ളത്. കേരള മെഡിക്കൽ സർവീസ് മുഖേന ഉപകരണങ്ങൾ അടിയന്തിരമായി ലഭ്യമാക്കുകയാണ് ലക്ഷ്യം.