lorry

മറയൂർ: മറയൂർ - മൂന്നാർ പാതയിൽ തമിഴ്‌നാട്ടിൽ നിന്നും തേങ്ങകയറ്റി വന്ന ലോറി മറിഞ്ഞ് അപകടം. മറയൂരിൽ നിന്നും മുന്ന കിലോമീറ്റർ അകലെ ഊരുവാസ ഭാഗത്താണ് ലോറി മറിഞ്ഞ് അപകടം ഉണ്ടായത്. അടിമാലിയിലേക്ക് തേങ്ങയുമായി പോകുന്ന വഴിക്ക് രാവിലെ പത്ത് മണിയോടെയാണ് അപകടം .
റോഡിന്റെ കട്ടിങ്ങിൽ ഇറങ്ങി നിയന്ത്രണം നഷ്ടമായി റോഡിലേക്ക് മറിയുകയായിരുന്നു . വാഹത്തിന്റെ ഡ്രൈവർ മീനാക്ഷിപുരം സ്വദേശി അണ്ണാമല(28) സഹായി ഹരിദാസ് (18) എന്നിവർക്ക് നിസ്സാര പരിക്കേറ്റു.
അപകട വിവരം അറിഞ്ഞെത്തിയ മറയൂർ എസ് ഐ ജി അജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മറയൂരിലെ വർക്ക് ഷോപ്പ് ജീവനക്കാരുടെയും ഡ്രൈവർമാരുടെയും സഹായത്തോടെ അന്തർ സംസ്ഥാന പാതയിൽ നിന്നും ലോറിമാറ്റി.