തൊടുപുഴ: കടുത്ത സാമ്പത്തിക വെല്ലുവിളി നേരിടുമ്പോഴും എല്ലാവർക്കും സൗജന്യ റേഷൻ നൽകിയും സാമൂഹ്യ സുരക്ഷാ പെൻഷൻ മുടക്കം കൂടാതെ വീടുകളിൽ എത്തിച്ചും റബ്ബർ ഉത്തേജന സബ്‌സിഡി തുക വിതരണം ചെയ്തും മുമ്പോട്ടു പോകുന്ന സംസ്ഥാന സർക്കാരിനെ ജനാതിപത്യ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് അഗസ്റ്റിൻ അഭിനന്ദിച്ചു. ഇതിനു പുറമെ ആയിരം രൂപയുടെ ഭക്ഷണക്കിറ്റ് അടുത്ത ആഴ്ച മുതൽ വിതരണം ചെയ്യാനുള്ള തീരുമാനം കൊവിഡ് ദുരന്ത കാലത്തെ ഈസ്റ്റർ വിഷു സമ്മാനമാണെന്നും അദ്ദേഹം പറഞ്ഞു.