ആലക്കോട്: പഞ്ചായത്തിലെ ഹോമിയോ ഡിസ്‌പെൻസറിയുടെ ആഭിമുഖ്യത്തിൽ ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്റർ വിതരണം ചെയ്തു. കൊവിഡ് പടരുന്ന സാഹചര്യത്തിൽ കേന്ദ്ര ആയുഷ് മന്ത്രാലയം നിർദേശിച്ച പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന മരുന്നാണ് വിതരണം ചെയ്തത്. ആരോഗ്യ വകുപ്പിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു വാർഡ് മെമ്പർമാരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും സഹകരണത്തോടെ എല്ലാ വീടുകളിലും മരുന്ന് എത്തിച്ചു നൽകി. മരുന്ന് വിതരണം പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം ഉദ്ഘാടനം ചെയ്തു. മെമ്പർ ജെയ്‌മോൻ എബ്രഹാം, മെഡിക്കൽ ഓഫീസർ ഡോ. ഡാർവിൻ പാപ്പു, സി.ഡി.എസ് വൈസ് ചെയർപേഴ്‌സൺ വിജയമ്മ സോമൻ, ഡിസ്‌പെൻസറി ജീവനക്കാർ എന്നിവർ പങ്കെടുത്തു.