കരിമണ്ണൂർ: കത്തോലിക്കാ കോൺഗ്രസ് ഹെൽപ് ഡെസ്‌കിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്‌ക്കുകൾ കരിമണ്ണൂർ സി. ഐ വി.കെ. ശ്രീജേഷിന് കോതമംഗലം രൂപത സെക്രട്ടറി ജോർജ് പാലാപറമ്പിൽ കൈമാറി. പള്ളിക്കാമുറി ഇടവക വികാരി ഫാ.ജോൺ ചാത്തോളിൽ, ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, കരിമണ്ണൂർ ഫെറോന പ്രസിഡന്റ് മത്തച്ചൻ കളപ്പുര, യൂണിറ്റ് പ്രസിഡന്റുമാരായ ജോൺ കുഴിപ്പിള്ളിൽ, ഷാജു ശാസ്താംകന്നേൽ എന്നിവർ പങ്കെടുത്തു.