കുമളി: ലോക് ഡൗൺ കാലത്ത് തൊഴിൽ നഷ്ടമായി വീട്ടിലിരിക്കുന്ന പരമ്പരാഗത തൊഴിലാളികളായ ഇരുമ്പു് പണി, മരപ്പണി, കൽപ്പണി, ഓട്വാർക്കപ്പണി, സ്വർണ്ണപ്പണി എന്നീ തൊഴിലെടുക്കുന്നവർക്ക് അസംഘടിതമേഖലയായതിനാൽ ആനുകൂല്യം നിഷേധിക്കുന്നത് ശരിയല്ലെന്നും കഷ്ടതയനുഭവിക്കുന്ന ഈ വിഭാഗങ്ങൾക്കു് അടിയന്തിര സഹായം ലഭ്യമാക്കുവാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും കേരള വിശ്വകർമ്മ സഭ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സതീഷ് പുല്ലാട്ട് ആവശ്യപ്പെട്ടു. അന്യസംസ്ഥാന തൊഴിലാളികൾക്ക് വിവിധ പരിഗണന നൽകുന്ന സർക്കാർ അന്യസംസ്ഥാന തൊഴിലാളികളായ വിശ്വകർമ്മജരോട് കാട്ടുന്ന വിവേചനം വഞ്ചനാപരമാണെന്നും അദ്ദേഹം പറഞ്ഞു