തൊടുപുഴ : കുമാരമംഗലം പഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ നിരാലംബരായ കുടുംബങ്ങൾക്കുള്ള നമോ കിറ്റ് വിതരണം ബിജെപി കുമാരമംഗലം പഞ്ചായത്ത് സമിതിയും ഭാരതീയ യുവമോർച്ച തൊടുപുഴ നിയോജക മണ്ഡലം സമിതിയും ചേർന്നു നിർവഹിച്ചു. ബിജെപി കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് രമേശ് ബാബു, പഞ്ചായത്ത് ജനറൽ സെക്രട്ടറി പി. വിനോദ്,കുമാരമംഗലം പഞ്ചായത്ത് അംഗം അഡ്വ :ബിനു കെ. എസ് ,യുവമോർച്ച തൊടുപുഴ നിയോജക മണ്ഡലം ജനറൽ സെക്രട്ടി കണ്ണായിനിധിൻ, മണ്ഡലം സെക്രട്ടറി പ്രശാന്ത് ,യുവമോർച്ച കുമാരമംഗലം പഞ്ചായത്ത് കൺവീനർ അരുൺ മുതലായവർ പങ്കെടുത്തു.