തൊടുപുഴ :കൊവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് പിന്തുണയായി കാരിക്കോട് സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം രൂപ സംഭാവന നൽകിയതായി പ്രസിഡന്റ് സി എസ്.ഷാജി അറിയിച്ചു .പൊതുനന്മ ഫണ്ടിൽ നിന്നാണ് ഇത് നൽകിയത് .2018 ലെ പ്രളയകാലത്തു പൊതു ഫണ്ടിൽ നിന്നും രണ്ടു ലക്ഷം രൂപ നൽകിയിരുന്നു .ഇപ്പോൾ പ്രാഥമിക ഘട്ടമായാണ് രണ്ടു ലക്ഷം രൂപ നൽകിയതെന്ന് പ്രസിഡന്റ് പറഞ്ഞു .