കട്ടപ്പന: പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത കെ.പി.എം. ഇൻഡേർ ഗ്യാസ് ഏജൻസി, പാചകവാതക ഗുണഭോക്താക്കൾക്ക് മൺചിരാതുകൾ വിതരണം ചെയ്തു. കാഞ്ചിയാറിലെ ഏജൻസി ഓഫീസിൽ നിന്നു കട്ടപ്പന, ഉപ്പുതറ, കാഞ്ചിയാർ, വെള്ളയാംകുടി മേഖലകളിലെ ഗുണഭോക്താക്കൾക്കായി 5000 ചിരാതുകളാണ് വിതരണം ചെയ്തത്. കൊവിഡ്19 സൃഷ്ടിച്ച അന്ധകാരത്തെ വെളിച്ചത്തിന്റെ ശക്തികൊണ്ട് ഇല്ലാതാക്കാൻ ഇന്ന് രാത്രി ഒൻപതുമുതൽ ഒൻപത് മിനിറ്റുനേരം വൈദ്യുതി വിളക്കുകൾ അണച്ച് ദീപം തെളിയിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രഖ്യാപനത്തെ സംസ്ഥാന സർക്കാരും പിന്തുണച്ചതോടെ ഏജൻസി ഉടമ സുനിൽ മാത്യു ചിരാതുകൾ എത്തിക്കുകയായിരുന്നു. തുടർന്ന് സിലിണ്ടർ വിതരണ വാഹനത്തിലും ജീവനക്കാർ വഴിയും ഗുണഭോക്താക്കൾക്ക് എത്തിച്ചുനൽകി.