അടിമാലി: അന്യസംസ്ഥാന തൊഴിലാളികൾക്ക് അടിമാലി പൊലീസ്ബോധവൽക്കരണം സംഘടിപ്പിച്ചു. സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തി ശുചിത്വത്തിന്റെ അനിവാര്യതയും തൊഴിലാളികൾക്ക് വിവരിച്ചു നൽകി. സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും ഉണ്ടാകാൻ സാദ്ധ്യതയുള്ള തെറ്റിധാരണകൾ അവസാനിപ്പിക്കുന്നതിനും ബോധവൽക്കരത്തിലൂടെ സാധിച്ചു. അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണ സാധനങ്ങളുടെ ലഭ്യത, മറ്റ് അടിയന്തര ആവശ്യങ്ങൾ എന്നിവ കൃത്യമായി ഉറപ്പു വരുത്തുമെന്നും പൊലീസ് വ്യക്തമാക്കി. സർക്കിൾ ഇൻസ്‌പെക്ടർ അനിൽ ജോജ്, എസ്. ഐ എസ് .ശിവലാൽ, ട്രാഫിക് എസ്‌ഐ മണിയൻ,സജീവൻ, സതീശൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ബോധവത്ക്കരണം.