തൊടുപുഴ: കോവിഡ് പശ്ചാത്തലത്തിൽ തോട്ടം തൊഴിലാളികളുടെ സാമ്പത്തിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും തൊഴിൽ മന്ത്രിക്കും കേരള പ്ലാന്റേഷൻ ഫെഡറേഷൻ പ്രസിഡന്റ് സി എ കുര്യൻ കത്ത്
നൽകി. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് സ്വീകരിച്ച് നടപ്പാക്കി വരുന്ന ലോക്ക് ഡൗൺ നടപടികളുടെ ഭാഗമായി ജില്ലയിൽ ഉൾപ്പെടെയുള്ള തോട്ടം മേഖലകളിലെ തൊഴിലാളികൾ ദുരിതത്തിലാണ്.അനുബന്ധ നിയന്ത്രണങ്ങൾ തുടരുന്നത് മൂലം ദിവസകൂലിക്കാരായ തൊഴിലാളികൾക്ക് 10000 രൂപയോളം നഷ്ടം സംഭവിക്കുന്നുണ്ട്. തോട്ടങ്ങളിൽ കരാർ പ്രകാരവും അല്ലാതെയും 3000 ത്തിന് മേൽ അന്യസംസ്ഥാന ജോലിക്കാരുണ്ട്. മാനേജ്‌മെന്റ് ശമ്പളം നൽകുകയില്ലെന്ന നിലപാടിൽ മുന്നോട്ട് പോകുന്നത് തൊഴിലാളി കുടുംബങ്ങളെ പട്ടിണിയിലാക്കുമെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അടിയന്തരമായി സർക്കാർ തോട്ടം, കയർ, കശുവണ്ടി തൊഴിൽ രംഗത്തുള്ളവരുടെ ശമ്പള പ്രശ്‌നത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.