കട്ടപ്പന: നഗരസഭയിലെയും മൂന്നു പഞ്ചായത്തുകളിലെയും കുട്ടികൾക്ക് ജില്ലാചൈൽഡ് ലൈൻ പോഷകാഹാര കിറ്റുകൾ വിതരണം ചെയ്തു. മുത്തശിമാരുടെയും ജോലിക്കുപോകാൻ കഴിയാത്ത അമ്മമാരുടേയും സംരക്ഷണത്തിൽ കഴിയുന്ന കുട്ടികൾക്കാണ് വൊസാർഡിന്റെയുംപൊലീസിന്റെയും സഹകരണത്തോടെ അരിയും പോഷകാഹാരങ്ങളുമടക്കം എത്തിച്ചുനൽകിയത്. കട്ടപ്പന നഗരസഭയിലെയും ഉപ്പുതറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ എന്നീ പഞ്ചായത്തുകളിലെയും 30 വീടുകളിൽ സംഘം സന്ദർശനം നടത്തി. ഉപ്പുതറ സി.ഐ. എസ്.എം. നിയാസ് വിതരണോദ്ഘാടനം നിർവഹിച്ചു. ചൈൽഡ് ലൈൻ ജില്ലാ കോഓർഡിനേറ്റർ പ്രിന്റോ മാത്യു, നിതിൻ ചാക്കോ, റീന ജേക്കബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷാമോൾ ബിനോജ്, എ.എസ്.ഐ. ഹനീഷ്, സി.പി.ഒ.മാരായ ടി.എം. അനീഷ് കുമാർ, തോമസ് ജോൺ എന്നിവർ നേതൃത്വം നൽകി.