തൊ​ടു​പു​ഴ​ ​:​ ​കൊ​റോ​ണ​ ​വ്യാ​പ​നം​ ​ത​ട​യാ​ൻ​ ​സ​ർ​ക്കാ​ർ​ ​ലോ​ക്ക് ​ഡൗ​ൺ​ ​പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ​ ​ഹോ​സ്റ്റ​ലു​ക​ൾ​ ​പ​ല​തും​ ​അ​ട​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​കാ​രി​ക്കോ​ട് ​ഗ​വ​ൺ​മെ​ന്റ് ​ആ​യു​ർ​വേ​ദ​ ​ആ​ശു​പ​ത്രി​യി​ലെ​ ​ഡോ​ക്ട​റും,​ ​ഫി​സി​ഷ​നും,​ന​ഴ്‌​സു​മാ​രും​ ​ഉ​ൾ​പ്പ​ടെ​ ​ഹോ​സ്റ്റ​ലു​ക​ളി​ൽ​ ​താ​മ​സി​ച്ചി​രു​ന്ന​വ​ർ​ ​എ​ല്ലാ​വ​രും​ ​ഇ​പ്പോ​ൾ​ ​ആ​യു​ർ​വേ​ദ​ ​ആ​ശു​പ​ത്രി​യി​ൽ​ ​താ​മ​സി​ക്കേ​ണ്ട​ ​സാ​ഹ​ച​ര്യ​മാ​ണ് ​ഉ​ള്ള​ത്.​ ​എ​ന്നാ​ൽ​ ​ജി​ല്ലാ​ ​ആ​യു​ർ​വേ​ദ​ ​ആ​ശു​പ​ത്രി​യി​ലെ​ ​ജീ​വ​ന​ക്കാ​രാ​യ​ ​ഇ​വ​രെ​ ​ഗ​വ​ൺ​മെ​ന്റോ​ ​ആ​രോ​ഗ്യ​വ​കു​പ്പോ​ ​ശ്ര​ദ്ധി​ക്കു​ന്ന​തേ​യി​ല്ല​ ​എ​ന്നു​ ​മാ​ത്ര​മ​ല്ല​ ​അ​വ​രെ​ ​അ​വ​ഗ​ണി​ക്കു​ന്ന​ ​സ​മീ​പ​ന​മാ​ണ് ​അ​ധി​കൃ​ത​രു​ടെ​ ​ഭാ​ഗ​ത്തു​ ​നി​ന്നും​ ​ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.​ ​ഇ​വ​ർക്ക് ഭക്ഷണം ബി.​ജെ.​പി​,സേ​വാ​ഭാ​ര​തി​ ​പ്ര​വ​ർ​ത്ത​ക​രാ​ണ് ​ ​ ​എ​ത്തി​ക്കു​ന്ന​ത് .​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​ ​നേ​രെ​ ​പോ​ലും​ ​സ​ർ​ക്കാ​രി​ന്റെ​ ​ഭാ​ഗ​ത്തു​ ​നി​ന്ന് ​നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ​ ​സ​മീ​പ​നം​ ​ആ​ണ് ​ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് ​ബി.​ജെ.​പി.​ ​കു​റ്റ​പ്പെ​ടു​ത്തി.​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​രെ​ ​പ​ട്ടി​ണി​ക്കി​ടു​ന്ന​ ​സ​ർ​ക്കാ​രി​ന്റെ​ ​ചി​റ്റ​മ്മ​ ​ന​യം​ ​അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ​ബി.​ജെ.​പി.​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​കെ.​എ​സ്.​ ​അ​ജി​ ​ആ​വ​ശ്യ​പ്പെ​ട്ടു.