ചെറുതോണി: പ്ലാവില വെട്ടാൻ പ്ലാവിൽ കയറിയ മദ്ധ്യ വയസ്‌കൻ മരത്തിൽ കുടുങ്ങി.
പതിനാറാംകണ്ടം കുന്നുംപുറത്തു സുലൈമാൻ (60) ആണ് പ്രഷർ താഴ്ന്നുപോയതിനാൽ പ്ലാവിൽ നിന്നും ഇറങ്ങനാവാതെ മരത്തിനുമുകളിൽ കുടുങ്ങിപോയത്. മുരിക്കാശ്ശേരി കെഎസ്ഇബി സെക്ഷൻ ഓഫീസിലെ ജീവനക്കാർ, മുരിക്കാശ്ശേരി പൊലീസ് എന്നിവർ ഉടൻ സ്ഥലത്തെത്തി ഏറെസാഹസപെട്ട് താഴെ ഇറക്കുകയായിരുന്നു. ഇടുക്കിയിൽ നിന്നും ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയപ്പോഴേക്കും രക്ഷാപ്രവർത്തനം പൂൂർത്തിയായിരുന്നു.