water

ചെറുതോണി: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെയും തടിയൻപാട് ഫാത്തിമമാതാ പള്ളി കെ. സി. സി. യൂണിറ്റിന്റെയും നേതൃത്വത്തിൽ കുടിവെള്ള വിതരണം നടത്തി.രൂക്ഷമായ ജല ക്ഷാമം നേരിടുന്ന ചുരുളി, മരുതുംപാറ, പാൽക്കുളംമേട് എന്നിവിടങ്ങളിലായാാണ് കുടിവെള്ളം വിതരണം നടത്തിയത്. കുടി വെള്ളത്തിനായി 2 കിലോ മീറ്ററിലധികം ദൂരം തലച്ചുമടായി വെള്ളം വീടുകളിൽ എത്തിക്കുന്ന ഇവർക്ക് ദിവസത്തിന്റെ ഏറെ സമയം കുടിവെള്ളത്തിനായി ചെലവഴിക്കേണ്ടിവരുന്നു. കുടിവെള്ള വിതരണത്തിന് ഗ്രീൻവാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, പ്രോഗ്രാം ഓഫീസർ സിറിയക് ജോസഫ്, കെ. സി. സി. യൂണിറ്റ് സെക്രട്ടറി സജി കടലക്കൽ, അനിമേറ്റർ സിനി ഷൈൻ എന്നിവർ നേതൃത്വം നൽകി.