dog
എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എസ് സുനിൽ കുമാർ തെരുവ് നായ്ക്കൾക്ക് ഭക്ഷണം വിളമ്പി വെയ്ക്കുന്നു.

ഇടുക്കി: ഹോട്ടലുകളും ക്യാന്റീനുകളും അടച്ചുപൂട്ടിയ സാഹചര്യത്തിൽ ഭക്ഷണ ദൗർലഭ്യം നേരിടുന്ന തെരുവുനായ്ക്കൾക്ക് ഭക്ഷണം പാകം ചെയ്ത് എത്തിച്ചു നൽകി ഇടുക്കി എൻ.ജി.ഒ യൂണിയൻ. പൈനാവിലുള്ള ഇവരുടെ ഓഫീസിന് സമീപത്ത് ഭക്ഷണം പാകം ചെയ്താണ് ജില്ലാ ആസ്ഥാനത്തും തെരുവ് നായ്ക്കളുള്ള പ്രദേശത്തും ഇലകളിൽ വിളമ്പി നൽകുന്നത്. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.കെ. പ്രസുഭകുമാറിന്റെ നേതൃത്വത്തിലാണ് ജില്ലാ കമ്മിറ്റി വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടത്തുന്നത്. കഴിഞ്ഞ ദിവസ ങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷ്യ ഉത്പന്നങ്ങളും ഇവരുടെ നേതൃത്വത്തിൽ എത്തിച്ചു കൊടുത്തിരുന്നു. ജില്ലയിലെ വിവിധ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ നടത്തി വരുന്ന കമ്മ്യൂണിറ്റി കിച്ചനുകളിലും സംഘടന സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഐസൊലേഷൻ വാർഡുകൾ പ്രവർത്തിക്കുന്ന ആശുപത്രികളിൽ താമസിച്ചു ജോലി ചെയ്യുന്ന ജീവനക്കാർക്കും ഇവർ ഭക്ഷ്യ ഉത്പന്നങ്ങൾ എത്തിക്കുന്നുണ്ട്.
ജില്ലാ സെക്രട്ടറി എസ്. സുനിൽ കുമാർ, ജോയിന്റ് സെക്രട്ടറി വി.എസ് സുനിൽ, എസ്. ബിനോജ്, ഷാജു. ഡി, ബോബി ജോസ് എന്നിവർ നേതൃത്വം നൽകി വരുന്നു.