ഇടുക്കി: സൈൻ പ്രിന്റിംഗ് മിഷീനുകൾ ക്ലീൻ ചെയ്യാൻ അനുവദിക്കണമെന്ന് സൈൻ പ്രിന്റിംഗ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. 20 ലക്ഷം മുതൽ കോടിക്കണക്കിന് രൂപ വരെ വിലയുള്ള ഇൻഡോർ ആൻഡ് ഔട്ട് ഡോർ പ്രിന്റിംഗ് മിഷീനുകൾ മൂന്ന് ദിവസത്തിൽ ഒരിക്കലെങ്കിലും ട്രയൽ പ്രിന്റ് അടിച്ച് ക്ലീൻ ചെയ്തില്ലെങ്കിൽ ഉപയോഗശൂന്യമാകും. ലോക്ക് ഡൗണിനെ തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ സാഹചര്യത്തിൽ നികുതിക്കും ഫീസിനും പിഴവുകൾക്കും മറ്റും ആവശ്യമായ ഇളവുകളും പ്രഖ്യാപിക്കണം. അടിയന്തിര സാഹചര്യം പരിഗണിച്ച് മുഴുവൻ കെട്ടിട ഉടമകളും മൂന്നു മാസത്തേക്കെങ്കിലും വാടക ഒഴിവാക്കി തരാൻ സർക്കാർ ഇടപെടണമെന്നും ജില്ലാ പ്രസിഡന്റ് ജേക്കബ് ഇലഞ്ഞിക്കലും സെക്രട്ടറി തോമസും വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.