തൊടുപുഴ: ലോക്ക് ഡൗൺ ആരംഭിച്ചത് മുതൽ സംസ്ഥാനത്തു പ്രവർത്തിക്കുന്ന അനാഥാലയങ്ങൾക്ക് സൗജന്യ റേഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യക്കോസ് എം.പി മുഖ്യമന്ത്രിക്ക് കത്തയച്ചു. ഓർഫനേജ് കൺട്രോൾ ബോർഡിനു കീഴിൽ 100 കണക്കിനു സ്ഥാപനങ്ങളാണ് ഇടുക്കി പർലമെന്റ് മണ്ഡലത്തിലുള്ളത്. സംസ്ഥാനത്തൊട്ടാകെ രണ്ടായിരത്തിലധികം സ്ഥാപനങ്ങൾ ഉണ്ട്. അന്യസംസ്ഥാന തൊഴിലാളികൾക്ക് നൽകുന്ന കരുതലെങ്കിലും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകേണ്ടതാണ്. നിലവിൽ മറ്റുള്ളവരുടെ സഹായത്താൽ പ്രവർത്തിക്കുന്നവയാണ് മിക്കതുമെന്നും എം.പി പറഞ്ഞു.