കട്ടപ്പന: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സേവാഭാരതിയുടെ നേതൃത്വത്തിൽ കട്ടപ്പന നഗരത്തെ അണുമുക്തമാക്കി. ആറു വാഹനങ്ങളിലായി ക്രമീകരിച്ച പതിനായിരം ലിറ്ററോളം അണുനാശിനി ഉപയോഗിച്ചാണ് നഗരത്തിന്റെ എല്ലാ മേഖലകളും രണ്ടുമണിക്കൂർ കൊണ്ട് ശുചീകരിച്ചത്. കട്ടപ്പന പൊതു മാർക്കറ്റ്, ബസ് സ്റ്റാൻഡുകൾ, സ്റ്റേഡിയം, പൊലീസ് സ്റ്റേഷൻ പരിസരം, എക്‌സൈസ് ഓഫീസ് പരിസരം, അസീസി സ്‌നേഹാശ്രമത്തിന്റെ പരിസര പ്രദേശങ്ങൾ, പെട്രോൾ പമ്പുകളുടെ പരിസരം, ഇടുക്കിക്കവല, പാറക്കടവ്, സെൻട്രൽ ജംഗ്ഷൻ, ഐ.ടി.ഐ. പടി, വെള്ളയാംകുടി, പേഴുംകവല, ഇരുപതേക്കർ, കുന്തളംപാറ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെല്ലാം അണുമുക്തമാക്കി. ചക്കുപള്ളം ഗവ. ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. സുവി ശുചീകരണം ഉദ്ഘാടനം ചെയ്തു. പ്രവീൺകുമാർ, കെ.വി. സാബു, ടി.ആർ. ബിനു, സേവാഭാരതി കട്ടപ്പന യൂണിറ്റ് സെക്രട്ടറി അജിത്ത് സുകുമാരൻ, ട്രഷറർ സുബിൻ സുകുമാരൻ, രതീഷ് വരകുമല, തങ്കച്ചൻ പുരയിടം എന്നിവർ നേതൃത്വം നൽകി.