തൊടുപുഴ: ലോക്ക്ഡൗൺ പ്രാബല്യത്തിൽ വന്നത് കാരണം തൊഴിലും പണവും ഇല്ലാതെ ബുദ്ധിമുട്ടുന്ന കേരളത്തിലെ അലുമിനിയം ഫേബ്രിക്കേഷൻ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സഹായം നൽകുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കണമെന്ന് അലുമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ തൊടുപുഴ മേഖലാ പ്രസിഡന്റ് റോയി ലുക്ക് പുത്തൻകുളം അവശ്യപ്പെട്ടു. സർക്കാർ പലതരത്തിലുള്ള ദുരിതാശ്വാസങ്ങൾ പ്രഖ്യാപിച്ചതിൽ അലുമിനിയം തൊഴിലാളികൾക്ക് ഒന്നും അനുവദിച്ചതായി കണ്ടില്ല. എല്ലാ അലുമിനിയം ജോലിക്കാർക്കും 15,000 രൂപ ധനസഹായവും മുപ്പതിനായിരം രൂപയെങ്കിലും പലിശയില്ലാത്ത വായ്പയും നൽകണമെന്ന് റോയി ആവശ്യപ്പെട്ടു.