ഇടുക്കി: മദ്രസ അധ്യാപക ക്ഷേമനിധിയിൽ അംഗത്വമെടുത്ത് 2020 മാർച്ച് മാസം വരെ വിഹിതമടച്ചു വരുന്ന മദ്രസ അദ്ധ്യാപകർക്ക് താത്കാലിക ആശ്വാസമായി 2000 രൂപ നൽകുമെന്ന് ചെയർമാൻ എം.പി. അബ്ദുൾ ഗഫൂർ അറിയിച്ചു. www.kmtboard.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. അംഗങ്ങൾക്ക് അവരവരുടെ അംഗത്വ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ മാത്രമേ സ്വീകരിക്കൂ. അപേക്ഷകൾ ഏപ്രിൽ 30ന് മുമ്പ് സമർപ്പിക്കണം. ഫോൺ: 9188230577, 9037749088.