കട്ടപ്പന: യൂത്ത് കോൺഗ്രസ് ഉപ്പുകണ്ടം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപ്പുകണ്ടം, നത്തുകല്ല് മേഖലകളിലെ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യസാധനങ്ങൾ നൽകി. യൂത്ത് കെയർ പരിപാടിയുടെ ഭാഗമായി 16 കുടുംബങ്ങൾക്ക് 10ൽപ്പരം ഉത്പന്നങ്ങൾ അടങ്ങുന്ന കിറ്റാണ് വിതരണം ചെയ്തത്. ഇരട്ടയാർ മണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസ്, വൈസ് പ്രസിഡന്റ് കിരൺ ജോർജ് തോമസ്, ജോയൽ ജോസ്, ജെറിൻ കൊറ്റിനി, അമൽ തോമസ്, സുമേഷ് എന്നിവർ നേതൃത്വം നൽകി.