നെടുങ്കണ്ടം: പാമ്പാടുംപാറ പഞ്ചായത്തിലെ 2, 3, 4, 5 വാർഡുകളിലെ ദേവഗിരി, ആശാൻപടി, മുണ്ടിയെരുമ, താന്നിമൂട്, ബാലഗ്രാം എന്നീ പ്രദേശങ്ങളിലുള്ളവർ കുടിവെള്ളത്തിനായി കുഴൽക്കിണറുകളെയാണ് ആശ്രയിച്ചിരുന്നത്. കഴിഞ്ഞമാസം തുടർച്ചയായുണ്ടായ ഭൂമികുലുക്കത്തെ തുടർന്ന് ഇവിടങ്ങളിലെ കുഴൽകിണറ്റിലെ വെള്ളം പൂർണമായും വറ്റിപ്പോയി. കുടിവെള്ളം മുട്ടിയതോടെ എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് നാട്ടുകാർ. അതിനാൽ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി ഇടപെടണമെന്ന് ഡി.സി.സി മെമ്പർ പി.എസ് പൊന്നുകുട്ടൻ ആവശ്യപ്പെട്ടു.