ചെറുതോണി:ചുരുളിയിലെ കോവിട് ബാധിതന്റെ വീട്ടിലെ വളർത്തു മൃഗങ്ങൾ വെള്ളവും തീറ്റയും ഇല്ലാതെ, ആരും തിരിഞ്ഞു നോക്കുന്നില്ല എന്ന ബിജെപി യുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കോൺഗ്രസ് കഞ്ഞിക്കുഴി മണ്ഡലം പ്രിസിഡന്റ് വക്കച്ചൻ വയലിൽ. വീട്ടിൽ നിരീക്ഷണത്തിൽ ആയിരിക്കുമ്പോൾ മുതൽ തന്നെ വളർത്തു മൃഗങ്ങൾക്കുള്ള ഭക്ഷണം അടക്കമുള്ളവ എത്തിച്ചു നൽകി പരിപാലിച്ചു പോരുന്നതാണ്. എം പി യുടെ യും പഞ്ചായത്തു അധികൃതരുടെയും നിർദ്ദേശ പ്രകാരം ആരോഗ്യ വകുപ്പ് ബന്ധപ്പെടുകയും,വീടും പരിസരവും അണുനശീകരണം നടത്തുകയും മൃഗസംരക്ഷണ വകുപ്പ് മൃഗങ്ങളെ പരിശോധിച്ച് അയൽവാസികളെ പരിപാലിക്കാൻ ഏല്പിച്ചതുമാണ്.. വ്യാജ ആരോപണം നടത്തിയ ബിജെപി പ്രവർത്തകർ പൊതുജന ങ്ങളോട് മാപ്പു പറയണം.എല്ലാ സഹായവും ചെയ്തുകൊണ്ടിരിക്കുന്ന മൃഗസംരക്ഷണ വകുപ്പിനും, ആരോഗ്യവകുപ്പിനും മൃഗങ്ങളെ പരിപാലിക്കുന്ന അയൽക്കാർക്കും, പഞ്ചായത്തു അധികൃതർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.