തൊടുപുഴ: കോവിഡ്- 19 പശ്ചാത്തലത്തിൽ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 3608 പേർ. ഇതിൽ എട്ട് പേർ വിവിധ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിലാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ മാത്രം 471 പേരേയാണ് നിരീക്ഷണത്തിലാക്കിയത്. ഇതുവരെ 254 പേരുടെ സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 225 പരിശോധനാ ഫലങ്ങൾ വന്നതിൽ 10 എണ്ണം പോസിറ്റീവായി. ഇനി 29 ഫലങ്ങൾ കൂടി വരാനുണ്ട്. നിലവിൽ ഏഴ് പേരാണ് തൊടുപുഴയിലെയും ഇടുക്കിയിലെയും ജില്ലാ ആശുപത്രികളിൽ ചികിത്സയിലുള്ളത്.