കട്ടപ്പന: കൊവിഡ്19 ന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കാഞ്ചിയാർ സർവീസ് സഹകരണ ബാങ്ക് ആദ്യഗഡുവായി രണ്ടുലക്ഷം രൂപ നൽകി. കൂടാതെ കാഞ്ചിയാർ പഞ്ചായത്തിന്റെ സാമൂഹിക പാചകമുറിയുടെ നടത്തിപ്പിനായി 50,500 രൂപയും നൽകിയിട്ടുണ്ട്. നേരത്തെ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 4.33 ലക്ഷം രൂപയും പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യസാധനങ്ങൾ വാങ്ങുന്നതിനായി 45,000 രൂപയും നൽകിയിരുന്നു. കൂടാതെ പ്രളയത്തിൽ ഭവനരഹിതരായ മൂന്നു കുടുംബങ്ങൾക്കും ബാങ്കിന്റെ നേതൃത്വത്തിൽ വീടു നിർമിച്ചു നൽകിയിട്ടുണ്ടെന്നും പ്രസിഡന്റ് കെ.സി. ബിജു അറിയിച്ചു.