മുട്ടം:കൊവിഡ് -19 ന്റെ ഭാഗമായി മുട്ടം പൊലീസിന്റെ നേതൃത്വത്തിൽ ഡ്രോൺ ഉപയോഗിച്ച് പരിശോധിച്ചു. മുട്ടം ടൗണിന്റെ ചുറ്റിലുമുള്ള 4 കി. മീ. മുതൽ 7 കി. മീ. വരെയുള്ള ചുറ്റളവിലാണ് ഇന്നലെ പരിശോധന നടത്തിയത്. മുട്ടം സ്റ്റേഷന്റെ പരിധിയിലുള്ള മറ്റ് സ്ഥലങ്ങളിൽ അടുത്ത ദിവസങ്ങളിൽ പരിശോധന നടത്തുമെന്ന് എസ് ഐ ബൈജു പി ബാബു പറഞ്ഞു.