മുട്ടം: കേരള ഗ്രാമീൺ ബാങ്കിന്റെ മുട്ടത്തുള്ള എ ടി എം കൗണ്ടർ അടഞ്ഞു കിടക്കുന്നതായി പരാതി. കൊവിഡ് -19 ന്റെ ജാഗ്രതയുടെ ഭാഗമായി ബാങ്കുകൾ രാവിലെ 10 മുതൽ 2 വരെയാണ് നിലവിൽ പ്രവർത്തിക്കുന്നത്. സാമ്പത്തിക ഇടപാടുകൾ കഴിയുന്നതും എ ടി എം വഴി നടത്തണം, അകൗണ്ട് ബാലൻസ് അറിയാനും, പാസ്സ് ബുക്ക് പതിപ്പിക്കാനും തുടങ്ങിയ ആവശ്യങ്ങൾക്ക് പോലും ഇടപാടുകാർ ബാങ്കിൽ എത്താതിരിക്കാൻ ശ്രദ്ധിക്കണം തുടങ്ങിയ കർശനമായ നിയന്ത്രണങ്ങൾ ബാങ്കിൽ ഏർപ്പെടുത്തിയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ഇടപാടുകാർ മിക്കവരും എ ടി എം ആണ് ഉപയോഗിക്കുന്നതും. എന്നാൽ ഏതാനും ദിവസങ്ങളായിട്ട് കേരള ഗ്രാമീൺ ബാങ്കിന്റെ മുട്ടം ശാഖയോട് അനുബന്ധിച്ച് സ്ഥാപിച്ചിരിക്കുന്ന എ ടി എം പ്രവർത്തിക്കാത്തത് ഇടപാടുകാർക്ക് പ്രശ്നങ്ങളാവുകയാണ്.