ചെറുതോണി :കെ എം മാണിയുടെ ഒന്നാം ചരമവാർഷികമായ വ്യാഴാഴ്ച്ച ജില്ലയിലെ പഞ്ചായത്തുതല കമ്മ്യൂണിറ്റി കിച്ചണുകളുടെ ചെലവ് ഏറ്റെടുത്തു അനുസ്മരണം നടത്തുമെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌ജോസ് പാലത്തിനാൽ അറിയിച്ചു. സമൂഹത്തിലെ ആലംബഹീനർക്ക് ഒട്ടേറെ പെൻഷൻ ഉൾപ്പെടെ ഏർപ്പെടുത്തിയ കെ. എം. മാണിയുടെ ചരമ വാർഷികം വിപുലമായി ആചരിക്കാനാകാത്ത പ്രത്യേക സാഹചര്യത്തിലാണ് പാർട്ടി ഇത്തരം അനുസ്മരണത്തിന് പ്രവർത്തകരെ ആഹ്വനം ചെയ്തത്.പഞ്ചായത്തുതലത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചൺ നടത്തിപ്പിലും നിരാലംബർക്ക് ഭക്ഷണവും മരുന്നും എത്തിക്കുന്നതിലും ഇപ്പോഴും നിരവധി പ്രവർത്തകർ സജീവമാണെന്നും അദ്ദേഹം പറഞ്ഞു.