ഇടുക്കി: പാറത്തോട് , ശാന്തൻപാറ എന്നിവിടങ്ങളിൽ വിളകളിൽ പുതിയ ഇനം പട്ടാള പുഴുവിനെ റിപ്പോർട്ട് ചെയ്തസാഹചര്യത്തിൽ കർഷകർ മുൻകരുതൽ സ്വീകരിക്കണമെന്നു ഇന്ത്യൻകാർഷിക ഗവേഷണ കേന്ദ്രം അറിയിച്ചു.
അമേരിക്കയിൽ ഉത്ഭവിച്ചു ചോളത്തിന് കനത്ത നാശ നഷ്ടമുണ്ടാക്കുന്ന പട്ടാള പുഴുവിനെ നമ്മുടെ ഗ്രാമങ്ങളിൽ ആദ്യമായാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തെ കൂടാതെ തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, തെലുങ്കാന, മദ്ധ്യ പ്രദേശ് എന്നീ സ്ഥലങ്ങളിലും ഇതിന്റെ ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചോളമാണ് പ്രധാന വിളയെങ്കിലും ചോളത്തിന്റെ അഭാവത്തിൽ ഈ കീടം പച്ചക്കറികൾ, കരിമ്പ്, ഗോതമ്പ്, തുടങ്ങിയ വിളകളെ ആക്രമിക്കുന്നു.
എങ്ങനെ തിരിച്ചറിയാം
വളർച്ചയെത്തിയ ശലഭങ്ങൾ പ്രധാന വിളകളെ തിരഞ്ഞ് 100 കിലോമീറ്ററോളം പറക്കാൻ ശേഷി ഉള്ളവയാണ്. ശലഭങ്ങളെ തിരിച്ചറിയാൻ അതിന്റെ ശരീരത്തിലുള്ള പ്രത്യേക അടയാളങ്ങൾ ശ്രദ്ധിച്ചാൽ മതി. ആണ് ശലഭത്തിന്റെ മുൻ ചിറകുകളുടെ മധ്യ ഭാഗത്തായി മഞ്ഞ കലർന്ന തവിട്ട് നിറത്തിലുള്ള പൊട്ടുകളും, ചിറകിന്റെ ആഗ്ര ഭാഗത്തായി വെള്ള നിറത്തിലുള്ള പാടുകളും കാണാൻ സാധിക്കും. അതേ സമയം പെൺ ശലഭങ്ങളുടെ അടയാളങ്ങൾ അത്ര വ്യക്തമായിരിക്കില്ല.
ലക്ഷണങ്ങളും
നിയന്ത്രണങ്ങളും
1.ഇലകളിലെ അതിനേർമ്മമായ ജനാലകൾ പോലെയുള്ള അറകൾ:
2. ഇലകളിലെ ചീന്തിയ പോലുള്ള അഗ്രിച്ച ദ്വാരങ്ങൾ:
3. വ്യാപകമായ ഇല കൊഴിയൽ/ ക്ഷയം
സംയോജിത
കീട നിയന്ത്രണം
പട്ടാളപ്പുഴുവിനെതിരെ സംയോജിത കീട നിയന്ത്രണവും പ്രയോഗിക്കാവുന്നതാണ്. അതിലേക്കുള്ള ചില നിർദ്ദേശങ്ങൾ
1. കൃത്യമായ ഇടവേളകളിൽ, വിളകൾ നടുന്നതിന് മുന്നോടിയായി മണ്ണ് കിളച്ചിടുക. സൂര്യ രശ്മികളേറ്റ് പട്ടാള പുഴുക്കളെ നശിപ്പിച്ചു കളയാൻ ഇത് സഹായിക്കും.
2. നടുന്നതിന് മുൻപായി വിത്തു പരിചരണം നടത്തുക.
3. 1 ഏക്കറിന് 5 കെണികൾ എന്ന തോതിൽ വിത്തുകൾ മുളയ്ക്കുന്നതിനു മുൻപായി ഫെറാമോണ് കെണികൾ സ്ഥാപിക്കുക.
4.ആഴ്ച്ച തോറും കൃഷിയിടങ്ങൾ നടന്നു നിരീക്ഷിക്കുക.
5. നിരീക്ഷണ സമയത്തു പട്ടാള പുഴുക്കളുടെ മുട്ടകൾ കാണുകയാണെങ്കിൽ ചതച്ചു കളയുകയോ മണ്ണെണ്ണ ഉപയോഗിച്ചു നശിപ്പിച്ചു കളയുകയോ ചെയ്യേണ്ടതാണ്.