കാഞ്ഞാർ: ടൗണിൽ തെരുനായ്ക്കളുടെ ശല്യം രൂക്ഷമായി. കാഞ്ഞാർ ടൗണിലും പരിസരപ്രദേശത്തുമാണ് തെരുവുനായ്ക്കൽ കൂട്ടമായി എത്തുന്നത്. ലോക്ഡൗൺ തുടങ്ങിയതോടെ ആഹാരമില്ലാതായത് നായ്ക്കളിൽ അക്രമണസാദ്ധ്യത ഉണ്ടാകുമെന്ന ഭീതിയിലാണ് നാട്ടുകാർ. പുലർച്ചെ പത്രം കെട്ടെടുക്കാൻ എത്തുന്ന ഏജന്റുമാരും വിതരണക്കാരും നായ ഭീതിയിലാണ്. പഞ്ചായത്ത് ഇടപെട്ട് വേണ്ട നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായി.