cleaning
തോമസ് കുഴിഞ്ഞാലി ഗാന്ധി വേഷം ധരിച്ച് ശുചീകരണം നടത്തുന്നു

തൊടുപുഴ : ദണ്ഡിയാത്രയുടെ 90ാം വാർഷികാചരണം ഗാന്ധിദർശൻ വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എന്റെ വീടും സബർമതി എന്ന പേരിൽ വീടും പരിസരവും ശുചീക കരണം നടത്തി ആചരിച്ചു.
കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലും ലോക്ക് ഡൗൺ സാഹചര്യത്തിലുമാണ് ദണ്ഡിയാത്രയുടെ നവതി വീടും പരിസരവും ശുചീകരണം നടത്തി ആചരിച്ചത്. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിം കൂട്ടി കല്ലാർ കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ് കെ പൗലോസ് ഇ എം ആഗസ്തി എക്‌സ്.എം.എൽ.എ എന്നിവർ വീടും പരിസരവും ശുചീകരിച്ചു കൊണ്ട് എന്റെ വീടും സബർമതിയിൽ അണിചേർന്നു .മഹാത്മ ഗാന്ധിയുടെ വേഷം തുടർച്ചയായി പല വേദികളിൽ അഭിനയിച്ചു വരുന്ന തോമസ് കുഴിഞ്ഞാലി ഗാന്ധി വേഷം ധരിച്ച് ശുചീകരണം നടത്തിയതും ശ്രദ്ധേയമായി .ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്വപൗലോസ് ,അഡ്വ സേനാപതി വേണു ,അഡ്വ കെ.കെ മനോജ് എന്നിവരും എന്റെ വീടും സബർമതിയിൽ അണി ചേർന്നു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ജില്ലാ ചെയർമാൻ അഡ്വ ആൽബർട്ട് ജോസ് ടി ജെ പീറ്റർ, എം.ഡി. ദേവദാസ് കെ ജി സജിമോൻ മിനി പ്രിൻസ് ബാബു ഉലകൻ ജോർജ് കൊച്ചുപറമ്പിൽ ഉഷാ ഗോപിനാഥ് ജോയി വർഗീസ് , പി.എൻ.സെബാസ്റ്റ്യൻ അഡ്വ കെ കനിയപ്പൻ ,പുഷ്പ വിജയൻ ,കെ.ജെ ജെ ജെയിംസ് എന്നിവർ നേതൃത്യം നൽകി.