കാഞ്ഞാർ: ബാർബർ ഷോപ്പിന്റെ ഷട്ടർ രഹസ്യമായി തുറന്ന് അകത്ത് മുടി വെട്ടും ഷേവിങ്ങും നടത്തിയ സ്ഥാപന ഉടമയെയും സഹകരണ ജീവനക്കാരനെയും പൊലീസ് പിടി കൂടി. ലോക്ക് ഡൗൺ മറികടന്ന് കുടയത്തൂർ സഹകരണ ബാങ്ക് കെട്ടിടത്തിലെ ബാർബർ ഷോപ്പിലാണ് ഞായറാഴ്ച്ച പൊലീസ് പരിശോധന നടത്തിയത്. ഷേവ് ചെയ്യാൻ എത്തിയ ആൾ, സ്ഥാപന ഉടമ എന്നിവരെ പൊലീസ് പിടി കൂടി. ഇവർക്കെതിരെ പകർച്ച വ്യാധി വ്യാപന നിരോധന നിയമ പ്രകാരം കേസ് എടുത്തു.