മൂലമറ്റം: വേനൽ കടുത്തതോടെ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന അറക്കുളം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ എടാട് പഴയകാട് വിവിധ പ്രദേശങ്ങളിൽ ഡി.വൈ.എഫ്.ഐ മൂലമറ്റം ലേഖലകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടിവെള്ള വിതരണം നടത്തി.അറക്കുളം പഞ്ചായത്ത്‌ അംഗങ്ങളായ ബിന്ദു അനിൽകുമാർ, ഷിബു, ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം എം എസ് ശരത്, മൂലമറ്റം ബ്ലോക്ക്‌ ട്രഷറർ എ ആർ അനിഷ് മേഖല സെക്രട്ടറി സിന്റോ കെ തോമസ്, പ്രസിഡന്റ് അലാന്റോ അഗസ്റ്റിൻ തുടങ്ങിയവർ നേതൃത്വം നൽകി.