കട്ടപ്പന: ജില്ലാ പൊലീസ് സഹകരണ സംഘം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി. ഭാരവാഹികൾ 25 ലക്ഷം രൂപയുടെ ചെക്ക് മന്ത്രി എം.എം. മണിയുടെ കുഞ്ചിത്തണ്ണിയിലെ വീട്ടിലെത്തി കൈമാറി. പ്രളയകാലത്ത് ആറുലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. കൊവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളിൽ സേവനമനുഷ്ഠിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖാവരണങ്ങളും സാനിറ്റൈസറുകളും എത്തിച്ചുനൽകിയിരുന്നു. സംഘം പ്രസിഡന്റ് ജോസഫ് കുര്യൻ, സെക്രട്ടറി എച്ച്. സനൽകുമാർ, പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.കെ. റഷീദ്, സെക്രട്ടറി കെ.ജി. പ്രകാശ്, കെ.പി.ഒ. ജില്ലാ സെക്രട്ടറി ഇ.ജി. മനോജ് കുമാർ എന്നിവർ മന്ത്രിയുടെ വസതിയിലെത്തി