കാഞ്ഞാർ: വിധവയായ വീട്ടമ്മയുടെ വീട്ടുവളപ്പിലെ കിണറിൽ വർക്ക്‌ഷോപ്പ് മാലിന്യം തള്ളിയതായി പരാതി. കാഞ്ഞാർ പനയ്ക്കപ്പറമ്പിൽ ജമീലയുടെ വീട്ടിലെ കിണറിലാണ് കരിഓയിൽ അടക്കമുള്ള മാലിന്യം തള്ളിയത്. കാഞ്ഞാർ എംവിഐപി പുറമ്പോക്കിന് സമീപമാണ് ജമീല താമസിക്കുന്നത്. ഏതാനും ആഴ്ചകൾക്ക് മുൻപ് ഓട്ടോറിക്ഷ ഡ്രൈവറുടെ നേതൃത്വത്തിൽ എം വി ഐ പി പുറമ്പോക്കിൽ വർക്ക്‌ഷോപ് മാലിന്യം തള്ളിയിരുന്നു.എം വി ഐ പിയിലും പൊലീസിലും ജമീല പരാതി നൽകി.