തൊടുപുഴ: മണ്ണെണ്ണദേഹത്ത് വീണ് പൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. പട്ടയക്കുടി കുന്നുംപുറത്ത് വീട്ടിൽ അരുണിെന്റ ഭാര്യ മായയാണ് (29) ഞായറാഴ്ച രാത്രിയോടെ മരിച്ചത്. കഴിഞ്ഞമാസം 31നായിരുന്നു അപകടം. ഉച്ചയോടെ അടുപ്പിന് മുകളിലിരുന്ന മണ്ണെണ്ണദേഹത്ത് വീണാണ് പൊള്ളലേറ്റതെന്ന് കാളിയാർ പൊലീസ് പറഞ്ഞു.കോട്ടയം മെഡിക്കൽകോളജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.