ഇടവെട്ടി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യൂത്ത് ഫ്രണ്ട് (എം) ജോസഫ് വിഭാഗം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടവെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള പാലിയേറ്റീവ് രോഗികൾക്ക് മാസ്‌ക്കും ഗ്ലൗസും വിതരണം ചെയ്തു. കിടപ്പു രോഗികൾക്ക് മാസ്‌ക്കും ഡയാലിസിസ് രോഗികൾക്കും സഹായികൾക്കും ഗ്ലൗസുമാണ് വിതരണം ചെയ്തത്. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു പൗലോസ് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. മെറീന ജോർജിന് കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിബി ജോസ്, പഞ്ചായത്തംഗം ബീന വിനോദ്, കേരളാ കോൺഗ്രസ് (എം) തൊടുപുഴ നിയോജക മണ്ഡലം സെക്രട്ടറി ബേബി കാവാലം, യൂത്ത് ഫ്രണ്ട് (എം) തൊടുപുഴ നിയോജക മണ്ഡലം സെക്രട്ടറി ഷിജി ദേവസ്യ തുടങ്ങിയവർ പങ്കെടുത്തു.