തൊടുപുഴ: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 3723പേർ. ഇതിൽ എട്ട്‌പേർ വിവിധ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിലാണ്. തിങ്കളാഴ്ച 115പേരെ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 10പേരുടെ സ്രവമെടുത്ത് പരിശോധനയ്ക്ക് അയച്ചു. 39 ഫലങ്ങൾ ഇനി ലഭിക്കാനുണ്ട്. നിലവിൽ ജില്ലയിൽ ഏഴുപേരാണ് നിലവിൽകോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരവുമാണ്.