ചെറുതോണി: ശക്തമായ കാറ്റിലും മഴയിലും കഞ്ഞിക്കുഴിയിൽ വ്യാപക നാശനഷ്ടം. 2000-ളം ഏത്തവാഴക്കുലകൾ നശിച്ചു. ഞായറാഴ്ച വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പഴയരിക്കണ്ടത്ത് എട്ട് കർഷകരുടെ ഏത്ത വാഴത്തോട്ടം നശിച്ചത്. വാവച്ചൻ പെരുവിലങ്ങാട്ട്, ഷാജി ഇടമറ്റം, സോണി ഏനാനിക്കൽ, ജോസ് കാരക്കാട്ട്, പാപ്പച്ചൻ പട്ടാംകുളം, ടോം പരുന്തുംപ്ലാക്കൽ, ഗിരിഷ് മഞ്ഞാടി, ജോയി പള്ളിപറമ്പിൽ എന്നിവരുടെ ഏത്തവാഴത്തോട്ടമാണ് നശിച്ചത്. കുലച്ച് ഒരു മാസമായ ഏത്തവാഴകളാണ് നശിച്ചത്. വിവിധ ബാങ്കുകളിൽ നിന്ന് വായ്പയെടുത്തും സ്ഥലം പാട്ടത്തിന് എടുത്തുമാണ് ഇവർ കൃഷി ചെയ്തിരുന്നത്. പട്ടയഭൂമിയിൽ കൃഷിചെയ്ത വിളകൾ മാത്രമെ ഇൻഷ്വർ ചെയ്യാൻ പറ്റുകയുള്ളു എന്ന സർക്കാരിന്റെ പുതിയ നിയമവും കർഷകർക്ക് തിരിച്ചടി ആയിരിക്കയാണ്. വാഴത്തോട്ടം നശിച്ചത് കർഷകർ വൻ കടക്കെണിയിലായിരിക്കയാണ്. കൃഷിഭവന്റെയും സർക്കാരിന്റെയും ഭാഗത്തു നിന്ന് അടയന്തര സാഹായം ഉണ്ടായി കടക്കെണിയിൽ നിന്ന് തങ്ങളെ രക്ഷിക്കണം എന്നാണ് ഈ കർഷകരുടെ ആവശ്യം.