തൊടുപുഴ: കാർഷിക ഗ്രാമ വികസന ബാങ്ക് നഗരസഭയുടെ കമ്യൂണിറ്റി കിച്ചണിലേക്ക് കാൽ ലക്ഷം രൂപയുടെ പലവ്യഞ്ജനവും പച്ചക്കറിയും നൽകി. കോവിഡ് 19 വ്യാപനത്തെ പ്രതിരോധിക്കാൻ സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ദുരിതത്തിലായ ആളുകളെ സഹായിക്കാൻ മാതൃകാപരമായി പ്രവർത്തിക്കുന്ന നഗരസഭയുടെയും സർക്കാരിന്റെയും പ്രവർത്തനങ്ങൾക്ക് പിന്തുണ അർപ്പിക്കുന്നതിനാണ് കാർഷിക വികസന ബാങ്ക് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് പ്രസിഡന്റ് പ്രഫ കെ .ഐ. ആന്റണി അറിയിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൺ സിസിലി ജോസ്, വൈസ് ചെയർമാൻ എം.കെ. ഷാഹുൽഹമീദ്, ബാങ്ക് ഭരണസമിതി അംഗങ്ങളായ ടി.എം. സലീം, റെജി കുന്നംകോട്ട്, എൻ .ഐ. ബെന്നി, സെക്രട്ടറി വിൽസൺ മാറാട്ടിൽ, അസിസ്റ്റന്റ് സെക്രട്ടറി ജോളി ചെട്ടിമാട്ടേൽ, മുനിസിപ്പൽ കൗൺസിലർമാരായ സുധാകരൻ നായർ, കെകെ ഷിംനാസ്, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.