തൊടുപുഴ: ഫാർമേഴ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നഗരസഭ കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് വാഴക്കുല, വാഴ ചുണ്ട്, വാഴ പിണ്ടി, മാസ്‌കുകൾ, ഹോമിയോ പ്രതിരോധ മരുന്നുകൾ എന്നിവ വിതരണം ചെയ്തു. മുൻസിപ്പൽ ചെയർപേഴ്‌സൺ സിസിലി ജോസ്, വൈസ് ചെയർമാൻ എം.കെ. ഷാഹുൽ ഹമീദ്, ഫാർമേഴ്‌സ് ക്ലബ് ഭാരവാഹികളായ ടോം ചെറിയാൻ, രാജീവ് പാടത്തിൽ, പുന്നൂസ് മംഗലത്ത്, ടോം അഞ്ചുകണ്ടത്തിൽ എന്നിവർ പങ്കെടുത്തു. തൊടുപുഴയിലെ പത്രപ്രവർത്തകർക്ക് ഹോമിയോ പ്രതിരോധ മരുന്നുകളും മാസ്‌കുകളും ഫാർമേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം പ്രസ് ക്ലബ് പ്രസിഡന്റ് എം.എൻ. സുരേഷ് നിർവഹിച്ചു. തൊടുപുഴയിൽ പച്ചക്കറി മാർക്കറ്റിൽ തുറന്നിരിക്കുന്ന കടകളിലെ ഉടമസ്ഥന്മാർക്കും ജീവനക്കാർക്കും ഹോമിയോ പ്രതിരോധ മരുന്നുകളും മാസ്‌ക്കുകളും വിതരണം ചെയ്തു.