കട്ടപ്പന: അനധികൃതമായി കള്ള് വിൽപന നടത്തിവന്നയാളെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന കൊച്ചുതോവാള അരുവിക്കുഴിയിൽ വിനോദാ(പ്രദീപ്-44) ണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നു 50 ലിറ്റർ പനങ്കള്ള് പിടിച്ചെടുത്തു. ലോക്ക്ഡൗണിൽ കൊച്ചുതോവാള മേഖലയിലേക്ക് നിരവധി വാഹനങ്ങൾ എത്തുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒഴിഞ്ഞ പുരയിടത്തിൽ വിനോദ് കള്ള് വിൽപന നടത്തുന്നതായി അറിഞ്ഞത്. ഇന്നലെ പരിശോധനയ്‌ക്കെത്തിത പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. കള്ള് വാങ്ങാനെത്തിയവർ ഓടി രക്ഷപെട്ടു. രണ്ട് കന്നാസുകളിലും കുടത്തിലുമായി സൂക്ഷിച്ചിരുന്ന കള്ള് പൊലീസ് പിടിച്ചെടുത്തു. ബിവറേജസ് മദ്യവിൽപനശാലയും ബാറുകളും പൂട്ടിയതോടെ മേഖലയിൽ അനധികൃത കള്ള് കച്ചവടം വ്യാപകമാണെന്നും പരിശോധന തുടരുമെന്നും പൊലീസ് അറിയിച്ചു. കട്ടപ്പന എസ്.ഐ. സന്തോഷ് സജീവ്, എസ്.ഐ. സിബി പി.കുര്യൻ, സി.പി.ഒമാരായ മനോജ്, അഭിലാഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.