കട്ടപ്പന: കൊവിഡ് പ്രതിരോധ, സേവന പ്രവർത്തനങ്ങളിൽ സജീവമായി കട്ടപ്പന അഗ്‌നിശമന യൂണിറ്റ്. ഇന്നലെ നഗരം വീണ്ടും അണുമുക്തമാക്കി. പെട്രോൾ പമ്പുകൾ, വെയർ ഹൗസ്, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങൾ ശുചീകരിച്ചു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതുമുതൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി ചേർന്ന് അഗ്‌നിശമന സേന പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണ്. ദിവസങ്ങൾക്ക് മുൻപ് കണ്ണംപടി, കോവിൽമല ആദിവാസി ഊരുകളിൽ അവശ്യമരുന്നുകളും എത്തിച്ചുനൽകിയിരുന്നു.