മൂലമറ്റം: കളവ്പറഞ്ഞ് കറങ്ങി നടക്കാമെന്ന് കരുതിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി.ലോക് ഡൗൺ ലംഘിച്ച് സ്കൂട്ടറിൽ കറങ്ങാനിറങ്ങിയ യുവാവിനെ വാഹനപരിശോധനയ്ക്കിടെ കാഞ്ഞാർ പൊലീസ് പിടികൂടി. എവിടെ പോകുന്നു എന്നു ചോദിച്ചപ്പോൾ സ്കൂട്ടറിനു പെട്രോൾ അടിക്കാൻ പോവുകയാണെന്നായിരുന്നു യുവാവിന്റെ മറുപടി. വാഹനത്തിൻ്റെ മീറ്ററിൽ ഫുൾടാങ്ക് പെട്രോൾ കാണിക്കുന്നുണ്ടായിരുന്നു. ഇത് മീറ്റർ തകരാറിലാണെന്നായിരുന്നു അപ്പോൾ യുവാവിൻ്റെ ഉത്തരം.തുടർന്ന് ടാങ്ക് പരിശോധിച്ചപ്പോൾ ഫുൾ ടാങ്ക് പെട്രോൾ. ലോക്ഡൗൺ ലംഘിച്ച് കറങ്ങാനെത്തിയ യുവാവിന്റെ ബൈക്ക് കസ്റ്റഡിയിലെടുത്ത് കേസ് ചാർജ് ചെയ്തു വിട്ടയച്ചു. എസ് ഐ സാജൻ ജോണിൻ്റെ നേതൃത്വത്തിലുള്ള പൊലീസാണ് വാഹന പരിശോധന നടത്തിയത്.