vegitable

തൊടുപുഴ : മഹിളാ കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോലാനി ചേരിയിലെ മുഴുവൻ കുടുംബങ്ങളിലേക്കും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ചേരിയിലെ 80 വീടുകളിലേക്ക് 4 കിലോവീതമുള്ള കിറ്റുകളാണ് നൽകിയത്. തൊടുപുഴ മേഖലയിൽ സാമ്പത്തികമായി ഏറ്റവും പിന്നാക്കമുള്ളവർ അധിവസിക്കുന ചേരി പ്രദേശമാണ് കോലാനി. മഹിളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നൈറ്റ്‌സി കുര്യാക്കോസിന്റെ നേതൃത്വത്തിൽ നടന്ന കിറ്റ് വിതരണ പരിപാടിയിൽ ഡി.സി.സി ജനറൽ സെക്രട്ടറി ജിയോ മാത്യു , ബ്ലോക്ക് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ് ,ജോർജ്കുട്ടി കുട്ടംതടം , പി.വി അച്ചാമ്മ , പി.പി ജോസ് , ബിലാൽ സമദ് , ഷാബിർ ടി.എസ്, ഫൈസൽ എന്നിവർ പങ്കെടുത്തു.