മുട്ടം: ഊട്ടിയിൽ നിന്ന് മരുന്നുമായി വന്ന ട്രക്ക് തുടങ്ങനാട് വിച്ചാട്ട് കവലയിൽ മറിഞ്ഞു. ഇന്നലെ ഉച്ചക്ക് 12 നാണ്‌ അപകടം. പത്തനം തിട്ട, കോട്ടയം ജില്ലകളിൽ മരുന്ന് വിതരണം ചെയ്തതിന് ശേഷം പൈനാവിലുള്ള ജില്ലാ മെഡിക്കൽ സ്റ്റോറിലേക്ക് പോകവെയാണ് അപകടത്തിൽപ്പെട്ടത്.ലോറിയുടെ ഒരു വശം പൂർണ്ണമായും റോഡിൽ ചെരിഞ്ഞെങ്കിലും മെഡിസിന് നാശ നഷ്ടം ഉണ്ടായില്ല. എന്നാൽ ട്രക്ക് മറിഞ്ഞ് റോഡരുകിലെ കച്ചവട സ്ഥാപനത്തിന് സാരമായ നാശ നഷ്ടം സംഭവിച്ചു.ബ്രെയ്ക്ക് പോയതാണ് അപകടത്തിന് കാരണമെന്ന് ട്രാക്കിലുണ്ടായിരുന്നവർ പറഞ്ഞു. മുട്ടം പൊലീസിന്റെ നേതൃത്വത്തിൽ ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയ ട്രക്ക് പിന്നീട് പൈനാവിലുള്ള ജില്ലാ മെഡിക്കൽ സ്റ്റോറിലേക്ക് മെഡിസിൻ ഇറക്കുന്നതിനായി പോയി.